ഇനി ഞാൻ പൊളിഞ്ഞുവീഴാം!

ഇത് എന്റെ പഴയ വീടായിരുന്നു.
ബാല്യ കൌമാരങ്ങളിൽ കളിച്ചുവളരുന്ന വീട് ആർക്കാണ് മറക്കാനാവുക?
ഇപ്പോൾ ഓരോ മഴയിലും ഓരോരോ ഭാഗങ്ങളായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഇനി ഏതാനും മഴകൾ കൂടി കഴിയുമ്പോൾ പതനം പൂർത്തിയാകും.
ഒരുപാട് ഓർമ്മകൾ എന്നിൽ ഉണർത്തുന്നതാണ് ഈ വീട്. ഇതിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. എന്റെ ബാല്യവും കൌമാരവും യൌവ്വനത്തിന്റെ തീഷ്ണമായ കാലവും കടന്നുപോയത് ഈ മൺപുരയിൽ താമസിക്കുമ്പോഴാണ്.
പലപ്പോഴും എന്റെ ഏകാന്തതയ്ക്ക് കൂട്ടായിരുന്നു ഈ കൊച്ചു മൺപുര. താമസം മാറി പോയിട്ടും പലപ്പോഴും വന്ന് ഞാൻ ഏകാന്ത വാസം നടത്തിയിരുന്നത് ഈ വീട്ടിലാണ്.
അതേ, മനസിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഒറ്റയ്ക്ക് വന്നിരിക്കുന്നത് ഈ വീടിന്റെ മടിയിലാണ്. ഇതിന്റെ തിണ്ണയിൽ ഇരുന്ന് സുന്ദരമായ പ്രകൃതിയിൽ നോക്കിയിരിക്കുമ്പോൾ മനസ്സ് കുളിർത്തിരുന്നു. പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രകൃതിസുന്ദരമായ സ്ഥലത്താണ് ഇത് .
ഈ വീടിന്റെ തൊട്ടുതാഴെ കുടുംബവീടും ഉണ്ടായിരുന്നു. അത് ആൾതാമസമില്ലാത്തതിനാൽ ഒരു മുറി ഒഴികെ എല്ലാം പൊളിച്ചിരുന്നു. ഈ രണ്ട് വീടുകളിലായിരുന്നു എന്റെ ബാല്യകൌമാരങ്ങൾ കൂടുതലും കടന്നുപോയത്. ബാല്യ കൌമാരങ്ങളിൽ കളിച്ചുവളരുന്ന വീട് ആർക്കാണ് മറക്കാനാവുക?
തട്ടത്തുമലയ്ക്കടുത്ത് വട്ടപ്പാറയിലുള്ള ഈ വീടും തട്ടത്തുമലയും തമ്മിൽ രണ്ടുമൂന്ന് കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. ഈ വീട് കൊല്ലം ജില്ലയിലും തട്ടത്തുമലയാകട്ടെ തിരുവനന്തപുരം ജില്ലയിലുമാണ്.
തട്ടത്തുമലയിലുള്ള പിതൃകുടുംബത്തും വട്ടപ്പാറയിലുള്ള മാതൃകുടുംബത്തുമായി മാറി മാറി താമസിച്ചു പോരികയായിരുന്നു നമ്മൾ. ഇപ്പോൾ നമ്മൾ തട്ടത്തുമലയിൽ ആണ് താമസം. എങ്കിലും ഈ ഇടിഞ്ഞുപൊളിയുന്ന വീടിരിക്കുന്നിടത്ത് വീണ്ടും ഒരു കൊച്ചുവീട് പണിയണം എന്നു വിചാരിക്കുന്നുണ്ട്.
വിശാലമായ പാറക്കൂട്ടങ്ങളും പച്ചപിടിച്ച സസ്യലതാതികളും കുന്നും കുഴിയും ഒക്കെയായി മനോഹരമാണ് ഈ ഗ്രാമീണ മേഖല. കലാവസ്ഥയും ഏറെ സുഖകരം. ശാന്തമയ അന്തരീക്ഷം.

പഴയ ഈ വീട് പൂർണ്ണമായും തകർന്നാൽ പിന്നെ ഇത് കാണാൻ കഴിയില്ലല്ലോ. അതുകൊണ്ട് മഴമന്ദാരങ്ങൾക്കിടയിൽ മൊബെയിലിൽ കുറെ ചിത്രങ്ങളെടുത്തു. അതിവിടെ ഇടുന്നു.
10 comments:
ഇവിടെ പുതിയ വീട് വക്കുമ്പോള്‍ അറിയിക്കുക.
പ്രിയ ചങ്ങാതി,
വളരെ ആത്മാര്‍ഥമായി,ഹൃദ്യമായി,ചിത്രങ്ങള്‍ സഹിതം
താങ്കളുടെ പഴയ വീടും വിചാരങ്ങളും പങ്ക് വെച്ചിരിക്കുന്നു.
ഒരു തരം പകരല്‍.ഓര്‍മകളെ തിരിച്ചു വിളിക്കല്‍.
നമ്മുടെ പൂര്‍വ വാസസ്തലങ്ങളിലേക്ക് വീണ്ടു ഒരു നടത്തം.
വേദനകള്‍ അലിയിചെടുക്കാന്‍ ഒരു വീട്.
താങ്കളുടെ ആഗ്രഹങ്ങള്‍ നടപ്പിലാകട്ടെ.
ആശംസകള്‍.
ഓർമ്മപ്പെടുത്തൽ
ഒരു മഴയിലും ഇടിഞ്ഞു വീഴുന്നതല്ലല്ലോ ഓര്‍മ്മകള്‍....
ഒരു കാറ്റിലും മാഞ്ഞു പോകുന്നില്ലല്ലോ ഈ വേദനകള്‍....
അടിക്കുറിപ്പില്ലാതെ തന്നെ കഥ പറയുന്ന ചിത്രങ്ങള്‍....
good writing
ഇനി ഒരു പുതിയ ഉണ്ടാക്കാം
ഇതുവരത്തെ കമന്റുകൾക്ക് നന്ദി!
ആ വീടിനിങ്ങനെയൊരു മരണം എന്തിനു വിധിച്ചു
സംരക്ഷിക്കാമായിരുന്നില്ലേ ഈ വീടിനെ?
നല്ല പോസ്റ്റ്...ആശംസകള്‍
ചിത്രങ്ങള്‍ തന്നെ കഥ പറഞ്ഞു
Post a Comment