
അടൂര്‍ പങ്കജം അന്തരിച്ചു
അടൂര്‍: അഭിനയ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അടൂര്‍ പങ്കജം നിര്യാതയായി. 85 വയസായിരുന്നു. ശനിയാഴ്ച 8.45ന് അടൂരിലുള്ള വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം ഞായറാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍. നാടകത്തില്‍നിന്ന് സിനിമയിലേക്കും ചേക്കേറിയ പങ്കജം മലയാളിയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. 'മുന്നൂറിലേറെ സിനിമകളില്‍ അവര്‍ വേഷമിട്ടു. അന്തരിച്ച പ്രശസ്ത നടി അടൂര്‍ ഭവാനി സഹോദരിയാണ്. മകന്‍: സിനിമ സീരിയല്‍ നടന്‍ അടൂര്‍ അജയന്‍. മരുമകള്‍: അമ്പിളി. .