കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Monday, November 8, 2010

പേര് വെളുത്തിരന്‍ ആള് കറുത്തിരന്‍


വെളുത്തിരനു മുഖ്യം അന്നം തന്നെ! പ്രത്യേകമാ ഊണ്. വി.ഐ.പി ട്രീറ്റ്മെന്റ് !
വേണംന്ന് വച്ചിട്ടല്ല; പിന്നെ നിങ്ങളുടെയൊക്കെ ഒരു സന്തോഷത്തിന്......!



പതുക്കെ ഇങ്ങനെ.......! സംഗതി നെയ്ച്ചോറാണേ !



എല്ലാണല്ലോ ! സാരമില്ല; എല്ലെനിക്കു പുല്ലാണ് !



എല്ലിപ്പോൾ പല്ലിലാ!



ഹാവൂ‍! ഇനിയും മെല്ലെ.....


ശ്ശി വിശ്രമം!

ഉറക്കം വരുമോ അവോ!

ഒന്നു മയങ്ങാൻ തോന്നണൊണ്ട്!

പോയേക്കാം.....!

എന്നാ പിന്നെ ഞാനങ്ങോട്ട്........?


പേര് വെളുത്തിരൻ . ആളു പക്ഷെ കറുത്തിരനാണ്! തട്ടത്തുമലക്കാരുടെ സ്നേഹഭാജനമണ് ദളിദ് വൃദ്ധൻ. ചുണ്ട് കീറിയിട്ടാണ്. അതുകൊണ്ട് മൂക്കറയൻ എന്ന് ആരെങ്കിലുമൊക്കെ പറയുന്നുണ്ടാകും. അതൊന്നും വെളുത്തിരൻ ശ്രദ്ധിക്കാറില്ല. ജനനതീയതി അറിയില്ല. പ്രായം നൂറു കഴിയും. തോട്ട് മീൻ വെട്ടാണ് മുഖ്യ വിനോദം. നമ്മുടെ നാട്ടിൽ തോട്ടുമീൻ നെടുമീൻ എന്നറിയപ്പെടും. പലരും ചൂണ്ടയിട്ട് നിരാശരായിരിക്കുമ്പോൾ വച്ചിരിക്കുന്നത് എടുക്കാൻ ചെല്ലുന്നത് പോലെ തോട്ടിലിറങ്ങി നെടുമീനെയും പിടിച്ചുകൊണ്ടുവരുന്ന വെളുത്തിരന്റെ വൈദഗ്ദ്ധ്യം നാട്ടിലെങ്ങും കേൾവിപ്പെട്ടതാണ്. തോടിനോടും വയലിനോടുമൊക്കെ അത്രകണ്ട് ആത്മബന്ധമുണ്ട്, വെളുത്തിരന്. പണ്ട് നിലം പുരയിടങ്ങളിലെ നിത്യസാന്നിദ്ധ്യമായിരുന്നു വെളുത്തിരൻ. വീടില്ല. പെണ്ണും പിടക്കോഴിയും ഇല്ലാത്ത വെളുത്തിരൻ ഒറ്റത്തടി! സർവ്വതന്ത്രസ്വതന്ത്രൻ. ബന്ധുക്കളുടെയോ അയൽക്കാരുടേയോ വീടുകളിൽ കോണിൽ മാറിമാറി അന്തിയുറക്കം. നാട്ടിൽ ഏതെങ്കിലും വീടുകളിൽ സദ്യയുള്ള വിശേഷങ്ങളുണ്ടെങ്കിൽ ക്ഷണിക്കാതെ ചെല്ലുന്നത് വെളുത്തിരന്റെ അവകാശം! വീടുകളിൽ എത്തുന്ന വെളുത്തിരന് പൈസയാണു വേണ്ടതെങ്കിൽ പൂമുഖത്ത് എത്തും. ഭക്ഷണമാണ് വേണ്ടതെങ്കിൽ വീട്ടിന്റെ മുന്നാമ്പുറത്തുള്ളവരെ ഗൌനിക്കാതെ അടുക്കള ഭാഗത്ത് ചെന്ന് തിണ്ണയിലോ മുറ്റത്തോ മിണ്ടാതെ ഇരിക്കും. വയറു നിറയെ ഭക്ഷണം ലഭിക്കുകയും ചെയ്യും. ഇടയ്ക്കിടെ തട്ടത്തുമല ജംഗ്ഷനിൽ കടത്തിണ്ണയിലോ റോഡരികിലോ പച്ചത്തറയിൽ വിശ്രമം, ഉറക്കം! തട്ടത്തുമലയിലെ അറിയപ്പെടുന്ന ഈ മുതിർന്ന പൌരന് ജന്മനാ മുച്ചൂണ്ട് ഉള്ളതിനാൻ സംസാരിക്കാൻ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിൽ ഒരുപാട് പൂർവ്വകാല അനുഭവങ്ങൾ പകർന്നു തരാൻ കഴിയുമായിരുന്നു. പാവമാണ് ഈ കറുത്ത വെളുത്തിരൻ. കാണുമ്പോൾ തന്നെ പാവം തോന്നും! വേളുത്തിരന് ഇനിയും ദീർഘായുസ്സുണ്ടാകട്ടെ!