കൂടുതൽ ചിത്രങ്ങൾ കാണാൻ ചിത്രബ്ലോഗം 2 കൂടി സന്ദർശിക്കുക. എന്റെ എല്ലാത്തരം എഴുതക്കങ്ങളക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്.

Monday, October 18, 2010

ഉപ്പാപ്പയും ഉമ്മാമ്മയും


അല്പം വെറ്റേം പാക്കും ഇടിച്ചു തിന്നാൻ സമ്മതിക്കൂലേടാ; നിന്റേക്ക ഒരു പോട്ടം പിടി! ഇടികല്ലും കൊഴവീമാണ് മുമ്പിലിരിക്കണത്, പറഞ്ഞില്ലാന്നു വേണ്ട!


വീട്ടീ ഒള്ളപ്പം ഉടുപ്പെന്തിനാ! പക്ഷെ ബോഡീ കണ്ണെങ്ങാനും പെട്ടാലൊണ്ടല്ല!



പോസ്സിതു മതിയാ പിള്ളരേ!



അല്പം ശ്വാസം കിട്ടട്ടെടാ!
ക്യാമറ എവിടാടാ! കണ്ണുമ്പിണീന്നും കാണാനും വയ്യ!


മരിച്ചുപോയ എന്റെ ഉപ്പാപ്പായുടെയും വാപ്പുമ്മയുടെയും ചിത്രങ്ങളാണ്.

Wednesday, October 6, 2010

ഇത് നമ്മുടെ വീടായിരുന്നു


ഇനി ഞാൻ പൊളിഞ്ഞുവീഴാം!















ഇത് എന്റെ പഴയ വീടായിരുന്നു.

ബാല്യ കൌമാരങ്ങളിൽ കളിച്ചുവളരുന്ന വീട് ആർക്കാണ് മറക്കാനാവുക?

ഇപ്പോൾ
ഓരോ മഴയിലും ഓരോരോ ഭാഗങ്ങളായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഇനി ഏതാനും മഴകൾ കൂടി കഴിയുമ്പോൾ പതനം പൂർത്തിയാകും.

ഒരുപാട്
ഓർമ്മകൾ എന്നിൽ ഉണർത്തുന്നതാണ് വീട്. ഇതിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. എന്റെ ബാല്യവും കൌമാരവും യൌവ്വനത്തിന്റെ തീഷ്ണമായ കാലവും കടന്നുപോയത് ഈ മൺപുരയിൽ താമസിക്കുമ്പോഴാണ്.

പലപ്പോഴും എന്റെ ഏകാന്തതയ്ക്ക് കൂട്ടായിരുന്നു കൊച്ചു മൺപുര. താമസം മാറി പോയിട്ടും പലപ്പോഴും വന്ന് ഞാൻ ഏകാന്ത വാസം നടത്തിയിരുന്നത് ഈ വീട്ടിലാണ്.

അതേ, മനസിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഒറ്റയ്ക്ക് വന്നിരിക്കുന്നത് വീടിന്റെ മടിയിലാണ്. ഇതിന്റെ തിണ്ണയിൽ ഇരുന്ന് സുന്ദരമായ പ്രകൃതിയിൽ നോക്കിയിരിക്കുമ്പോൾ മനസ്സ് കുളിർത്തിരുന്നു. പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രകൃതിസുന്ദരമായ സ്ഥലത്താണ് ഇത് .

ഈ വീടിന്റെ തൊട്ടുതാഴെ കുടുംബവീടും ഉണ്ടായിരുന്നു. അത് ആൾതാമസമില്ലാത്തതിനാൽ ഒരു മുറി ഒഴികെ എല്ലാം പൊളിച്ചിരുന്നു. രണ്ട് വീടുകളിലായിരുന്നു എന്റെ ബാല്യകൌമാരങ്ങൾ കൂടുതലും കടന്നുപോയത്. ബാല്യ കൌമാരങ്ങളിൽ കളിച്ചുവളരുന്ന വീട് ആർക്കാണ് മറക്കാനാവുക?

തട്ടത്തുമലയ്ക്കടുത്ത് വട്ടപ്പാറയിലുള്ള വീടും തട്ടത്തുമലയും തമ്മിൽ രണ്ടുമൂന്ന് കിലോമീറ്ററിന്റെ ദൂരമേയുള്ളൂ. വീട് കൊല്ലം ജില്ലയിലും തട്ടത്തുമലയാകട്ടെ തിരുവനന്തപുരം ജില്ലയിലുമാണ്.

തട്ടത്തുമലയിലുള്ള
പിതൃകുടുംബത്തും വട്ടപ്പാറയിലുള്ള മാതൃകുടുംബത്തുമായി മാറി മാറി താമസിച്ചു പോരികയായിരുന്നു നമ്മൾ. ഇപ്പോൾ നമ്മൾ തട്ടത്തുമലയിൽ ആണ് താമസം. എങ്കിലും ഇടിഞ്ഞുപൊളിയുന്ന വീടിരിക്കുന്നിടത്ത് വീണ്ടും ഒരു കൊച്ചുവീട് പണിയണം എന്നു വിചാരിക്കുന്നുണ്ട്.

വിശാലമായ
പാറക്കൂട്ടങ്ങളും പച്ചപിടിച്ച സസ്യലതാതികളും കുന്നും കുഴിയും ഒക്കെയായി മനോഹരമാണ് ഗ്രാമീണ മേഖല. കലാവസ്ഥയും ഏറെ സുഖകരം. ശാന്തമയ അന്തരീക്ഷം.

പഴയ വീട് പൂർണ്ണമായും തകർന്നാൽ പിന്നെ ഇത് കാണാൻ കഴിയില്ലല്ലോ. അതുകൊണ്ട് മഴമന്ദാരങ്ങൾക്കിടയിൽ മൊബെയിലിൽ കുറെ ചിത്രങ്ങളെടുത്തു. അതിവിടെ ഇടുന്നു.

തട്ടത്തുമല -വട്ടപ്പാറപ്പടങ്ങള്‍


തട്ടത്തുമലയ്ക്കടുത്ത് വട്ടപ്പാറയിൽ നിന്നുള്ള ചില മൊബൈൽ ദൃശ്യങ്ങൾ










തട്ടത്തുമലയ്ക്കടുത്തുള്ള വട്ടപ്പാറ- വേയ്ക്കൽ റോഡ്‌






തട്ടത്തുമലപ്പടങ്ങള്‍






കിളിമാനൂര്‍പ്പടങ്ങള്‍



Monday, October 4, 2010

സംഗീതമേ ജീവിതം